CrimeNEWS

പോലീസ് ജീപ്പിന് പിന്നില്‍ കാര്‍ നിര്‍ത്തി മദ്യപാനം, ചോദ്യംചെയ്ത വനിതാ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കും മര്‍ദനം

പത്തനംതിട്ട: വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയ്ക്കും പോലീസുകാര്‍ക്കും മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ പരിക്ക്. അടൂര്‍ വനിതാ എസ്.ഐ. കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മര്‍ദ്ദിച്ച അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി 7.30-ന് അടൂര്‍ വട്ടത്തറപ്പടി ജങ്ഷനു സമീപത്തായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു വനിതാ എസ്.ഐ. ഇതിനിടെ ജീപ്പിനുപിറകില്‍, പിടിയിലായവരുടെ സംഘം സഞ്ചരിച്ച കാര്‍ കൊണ്ടുനിര്‍ത്തി അകത്തിരുന്ന് മദ്യപാനം തുടങ്ങി.

Signature-ad

ഇതുകണ്ട വനിതാ എസ്.ഐ.കാറില്‍നിന്ന് ഇറങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയവര്‍ പ്രകോപിതരായതോടെ വനിതാ എസ്.ഐയ്ക്കു നേരെ തിരിഞ്ഞു. തടസ്സംപിടിക്കാന്‍ എത്തിയ പോലീസുകാരെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

Back to top button
error: