NEWSSocial Media

എന്ത് വസ്ത്രമാണ് ധരിച്ചതെന്ന് നേരത്തെ അന്വേഷിച്ചറിയും! ചുരിദാറിട്ട് പരിപാടിയ്ക്ക് പോയ അനുഭവം പറഞ്ഞ് മാളവിക

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും അനീതികളെ പറ്റിയുമൊക്കെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പല നടിമാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് നടി മാളവിക മേനോന്‍.

മോശം രീതിയില്‍ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വ്യക്തമാക്കിയത്. മാത്രമല്ല നല്ല രീതിയില്‍ വസ്ത്രം ധരിച്ചാലും കണ്ടെന്റിന് അനുസരിച്ച് മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മാളവിക പറയുന്നു.

Signature-ad

‘സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് തോന്നുന്നത് പോലെ പറയുന്നതെന്നാണ് നടി സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരുടെ മുഖമാണോ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കാണ് തെറി കിട്ടുന്നത്. അല്ലാതെ മോശം രീതിയില്‍ ചിത്രങ്ങളും വീഡിയോയും എടുത്തിട്ട് പ്രചരിപ്പിക്കുന്നവര്‍ക്കല്ല. ഓരോരുത്തരും അവരവരുടെ പേജിന് വ്യൂ കിട്ടാന്‍ വേണ്ടി, അവര്‍ക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്.

കണ്ടെന്റ് ഇടുമ്പോള്‍ വേണമെങ്കില്‍ നല്ല രീതിയില്‍ ചെയ്യാം. സൈബര്‍ അറ്റാക്ക് എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നത് കൊണ്ട് അത് കുറച്ച് കൂടുതലാണ്. ഒരു ലൈസന്‍സ് ഇല്ലാതെ എന്തും പറയുകയാണ്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്. ഈ പ്രവണത വളരെ മോശമായിട്ടാണ് തോന്നുന്നത്. നമ്മളെ കുറിച്ച് നേരിട്ട് ഒന്നും അറിയാത്ത ആള്‍ക്കാരാണ് ഓരോന്നും പറയുന്നത്.

മുന്‍പൊരിക്കല്‍ ഞാനൊരു പരിപാടിയ്ക്ക് പോയപ്പോള്‍ ഞാന്‍ ചുരിദാറാണ് ഇട്ടിരുന്നത്. എന്നാല്‍ അവിടുന്ന് എന്റെ ഒപ്പമുള്ളവരോട് നേരത്തെ തന്നെ വിളിച്ച് ചോദിക്കും എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നതെന്ന്. പിന്നീട് അവിടെ ചെന്ന് വീഡിയോ എടുത്തതിന് ശേഷം അവര്‍ പറയുന്നത് കണ്ടെന്റിന് ആവശ്യമുള്ളതൊന്നും കിട്ടിയില്ല.

അതുകൊണ്ട് ഇത് പോസ്റ്റ് ചെയ്യില്ലെന്ന്. ഇതൊക്കെ എന്ത് ചിന്താരീതിയാണെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അങ്ങനെ നമ്മളെ കൊണ്ട് അവര്‍ക്ക് ജീവിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന്, ഞാനും ആലോചിക്കും മാളിവക പറയുന്നു.

ഏതൊരു മേഖലയിലാണെങ്കിലും സ്പേസ് കിട്ടുക എന്നത് സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം. അത് കിട്ടിയതില്‍ സന്തോഷമുണ്ട്. പുരുഷന്മാരെക്കാള്‍ ഒട്ടും പിന്നിലല്ല സ്ത്രീകള്‍. ഒരുപോലത്തെ പരിശ്രമം തന്നെയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ഒരു ുപടി മുന്നില്‍ തന്നെയാണ്. എന്താണോ ചെയ്യുന്നത് അത് വിജയകരമായി ചെയ്യുക എന്നുള്ളതാണ് വേണ്ടതെന്നും മാളിവക കൂട്ടിച്ചേര്‍ക്കുന്നു.

 

Back to top button
error: