KeralaNEWS

ദിയ കൃഷ്ണ കുമ്പസാരിക്കുന്നു: ‘ഞാനൊരു പ്രേമരോഗി, 4 പ്രണയങ്ങള്‍, എല്ലാവർക്കും വേറെ രഹസ്യ ബന്ധങ്ങളും ഉണ്ടായിരുന്നു’

      തന്റെ മുൻ പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രതിശ്രുത വരൻ അശ്വിനോടൊപ്പം ഇരുന്നുള്ള ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന വിഡിയോയിലാണ് ദിയ തന്റെ ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മുൻപ് തനിക്ക് 4 പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും പക്ഷേ ആ പുരുഷന്മാർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാൽ അവരെയൊക്കെ ഒഴിവാക്കിയെന്നും  ദിയ പറയുന്നു.

‘’മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ഞാൻ ഒരു വലിയ പ്രേമരോഗി ആണ്.  ഒരുപാട് റൊമാന്റിക് ആയ ആളാണ് ഞാൻ.  ഒരു മോശം അനുഭവം വന്നാൽ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാൻ പറ്റൂ. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല.  എന്റെ ജീവിതത്തിൽ എനിക്ക് പല പ്രണയബന്ധങ്ങളും ഉണ്ടായിട്ടുണ്ട്…’’ ദിയ മനസ്സ് തുറന്നു.

Signature-ad

‘’അതിൽ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരാളുപോലും ഇല്ലായിരുന്നു. ആരും ഡീസന്റ് അല്ലായിരുന്നു. ആരെയും  പേരെടുത്തു പറയുന്നില്ല, ഞാൻ പറയുന്നത് എല്ലാവരെയുംപറ്റി ആണ്. ഓരോരുത്തരും സോഷ്യൽ മീഡിയയിൽ ഡീസന്റ്റ് ആയി അഭിനയിക്കും, പക്ഷേ എല്ലാ അവന്മാർക്കും രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഓരോരുത്തരെയും വേറെ പെണ്ണുങ്ങളുടെ കൂടെ കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്.  അതുകൊണ്ട് അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നിട്ടുമുണ്ട്. ഒരു മോശമായ ഭൂതകാലം ഉണ്ടായാൽ മാത്രമേ നമുക്ക് നല്ലൊരു ഭാവിയിലേക്ക് പോകാൻ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്.’’ ദിയ കൃഷ്ണ പറയുന്നു.

നടനും ബി.ജി.പി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും സുഹൃത്തും കാമുകനുമായി അശ്വിൻ ഗണേഷും തമ്മിലുള്ള വിവാഹം ഈ സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.  ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

അതേസമയം വിവാഹത്തോടെ മകളെ ഒരുപാട് മിസ് ചെയ്യും എന്ന് അമ്മ സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 4 പെൺകുട്ടികൾ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേ എന്നും സിന്ധു ചോദിച്ചു.

‘സമയം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. എല്ലാവരും കുഞ്ഞായിട്ടിരുന്നാൽ മതി എന്ന് ചിലപ്പോഴൊക്കെ തോന്നുറുണ്ട് എന്നും പിന്നെ വിചാരിക്കും മക്കളെല്ലാം കുടുംബമായി ജീവിക്കുന്നതും കാണണ്ടേയെന്ന്. എക്സൈറ്റഡ് ആണ് ഞാൻ.’ സിന്ധു പറഞ്ഞു. അതേസമയം സിന്ധു കൃഷ്ണയുടെ വീഡിയോ പങ്കുവെച്ച ദിയ പറഞ്ഞത് ‘ഞാൻ ഒരു ചുവരിന് അപ്പുറത്തല്ലേ താമസിക്കുന്നത് ‘ എന്നാണ്.

Back to top button
error: