KeralaNEWS

ബാര്‍ബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; 2 യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു

ചെന്നൈ: ബാര്‍ബിക്യൂ ചിക്കന്‍ പാചകം ചെയ്ത ശേഷം തീകെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. തമിഴ്‌നാട് കൊടൈക്കനാലില്‍ വിനോദയാത്രക്കെത്തിയവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്രിച്ചിയില്‍ നിന്ന് നാലംഗ സംഘമാണ് കൊടൈക്കനാലിലെത്തിയത്.

വിഷപ്പുക ശ്വസിച്ച് ആനന്ദബാബു, ജയകണ്ണന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്മാരായ രണ്ട് പേര്‍ മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാലാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Signature-ad

വെള്ളിയാഴ്ച വൈകുന്നേരം കൊടൈക്കനാലിലെത്തിയ സംഘം രാത്രിയില്‍ ലിവിങ് റൂമില്‍ ബാര്‍ബിക്യൂ പാചകം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ബാര്‍ബിക്യൂ അടുപ്പിലെ തീ പൂര്‍ണമായും കെടുത്താതെയാണ് ഉറങ്ങാന്‍ കിടന്നത്. വാതിലുകളും ജനലുകളും അടച്ചതോടെ മുറിയില്‍ വിഷപുകനിറഞ്ഞതാണ് ഇരുവരുടെയും ജീവന്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Back to top button
error: