കണ്ണൂര്‍: MDMA യുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ് എസ്. ഐ മാരായ ദിനേശന്‍ കൊതേരി, സതീശന്‍ കെ. വി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നടത്തിയ വാഹന പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്.
നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ജയ ബാബുവിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലകളുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തി വരുന്നത്.ഇന്നലെ രാത്രി 10:30 നു മന്നയില്‍ സയ്യിദ് നഗര്‍ അള്ളാംകുളം റോഡില്‍ വെച്ചാണ് 11.507 ഗ്രാം MDMA യുമായി വടകര സ്വദേശികളായ കുഞ്ഞിപ്പള്ളിയിലെ എം. പി ശരത് (26),ചോറോട് ഈസ്റ്റ്ലെ പി. സി നഹ്നാസ് (23),പയ്യോളിയിലെ ഇ എം ഇസ്മായില്‍ (21), വടകരയിലെ പി വി മുഹമ്മദ് ഷനില്‍ (22)
എന്നിവര്‍ KL 58 AB 8529 നമ്പര്‍ കാര്‍ സഹിതം പിടിയിലായത്. പ്രതികള്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി MDMA വില്‍പ്പന നടത്താറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.എസ്. ഐ ദിലീപ് കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിന്‍സ്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ മാസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് ( ഡാന്‍സാഫ് ) ന്റെ നിരീക്ഷണത്തിലായിരുന്നു.