CrimeNEWS

സഹപ്രവര്‍ത്തകരുടെ മാനസികപീഡനം, ബോഡിഷെയ്മിങ്; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവര്‍ത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിവാനി കുറിപ്പില്‍ വിശദീകരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സഹപ്രവര്‍ത്തകരായ അഞ്ചുപേരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ശിവാനി കുറിപ്പിലെഴുതിയിരുന്നു.

Signature-ad

ഓഫീസിലെ പീഡനം സംബന്ധിച്ച് ശിവാനി ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഉപദ്രവം തുടര്‍ന്നതോടെ പിന്നീട് ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞു. ശിവാനിയുടെ സഹപ്രവര്‍ത്തകയായ ഒരു യുവതി സ്ഥിരമായി അവരെ പരിഹസിച്ചിരുന്നതായാണ് സഹോദരന്‍ ഗൗരവിന്റെ ആരോപണം.

ശിവാനിയുടെ വസ്ത്രധാരണം, ഭക്ഷണശീലങ്ങള്‍, സംസാരശൈലി എന്നിവയെയെല്ലാം അവര്‍ പരിഹസിച്ചു. പല പേരുകള്‍ വിളിച്ചും സഹോദരിയെ കളിയാക്കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. പലതവണ ജോലിയില്‍നിന്ന് രാജിവെക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് കമ്പനി അധികൃതര്‍ രാജിക്കത്ത് സ്വീകരിച്ചില്ല. ഒരിക്കല്‍ ഈ യുവതിയും ശിവാനിയും തമ്മില്‍ ജോലിസ്ഥലത്ത് തര്‍ക്കമുണ്ടായി. കളിയാക്കിയ യുവതിയെ ശിവാനി മുഖത്തടിച്ചു. ഈ സംഭവത്തിന് ശേഷം കമ്പനി ശിവാനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നതായും സഹോദരന്‍ പറഞ്ഞു.

 

Back to top button
error: