പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷന്‍ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം ലഭിച്ചത്. പതിവ് വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നല്‍കിയില്ല.
കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനല്‍ നിയമമായ ബിഎന്‍എസിലെ (ഭാരതീയ ന്യായ് സംഹിത) ഒരു സെക്ഷനെ കുറിച്ചാണ് ചോദ്യം. എന്നാല്‍ ഇതിനു എസ്ഐ ഉത്തരം നല്‍കിയില്ല.
പിന്നാലെയാണ് ഇമ്പോസിഷന്‍ മെയില്‍ ചെയ്യാന്‍ എസ്പി ആവശ്യപ്പെട്ടത്. എസ്ഐ ഇമ്പോസിഷന്‍ എഴുതി അയച്ചു.