CrimeNEWS

സ്ഥലംമാറ്റം ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍നിന്ന് കൈക്കൂലി; പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാന്‍ സഹപ്രവര്‍ത്തകനില്‍നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കര്‍ണഹടക സ്റ്റേറ്റ് റിസര്‍വ് പോലീസ് (കെ.എസ്.ആര്‍.പി.) കൊണാജെ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിസ് ആണ് 18,000 രൂപ കൈക്കൂലിവാങ്ങവെ പിടിയിലായത്. കൂടെ ജോലിചെയ്യുന്ന കോണ്‍സ്റ്റബിള്‍ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് സ്ഥലംമാറ്റം ഒഴിവാക്കി കൊണാജെ ഓഫീസില്‍ത്തന്നെ തുടരാന്‍ മാസം 6000 രൂപ വീതം മുഹമ്മദ് ഹാരിസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇതിനകം 50,000 രൂപ അനില്‍ ഹാരിസിന് നല്‍കി. എന്നാല്‍, അച്ഛന് അസുഖമായതിനാല്‍ കഴിഞ്ഞ ഏപ്രില്‍മുതല്‍ അനിലിന് പണം നല്‍കാനായില്ല. ഹാരിസ് നിത്യവും അനിലിനോട് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനില്‍ രഹസ്യമായി ലോകായുക്തക്ക് പരാതിനല്‍കി. മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച് നല്‍കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അനില്‍ കഴിഞ്ഞദിവസം തുക ഹാരിസിന് കൈമാറുമ്പോള്‍ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: