KeralaNEWS

പച്ചാളത്ത് ട്രാക്കിലേക്ക് വന്‍മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി ലൈന്‍ പൊട്ടിവീണു

കൊച്ചി: പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് വന്‍മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോയിരുന്നെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

Signature-ad

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചത്. മരത്തില്‍നിന്ന് പുകയും തീയും ഉയരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Back to top button
error: