Fiction

കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ്  സ്വയം മാറുക, ഇല്ലെങ്കിൽ നാം ജീവിതത്തിൽ പരാജയപ്പെട്ടു പോകും  

വെളിച്ചം

മണ്‍പാത്ര കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. ചങ്ങാതിയോടൊപ്പം ഒരിക്കല്‍ വഞ്ചിയില്‍ സഞ്ചരിക്കുന്നതിനിടെ അയാൾ പറഞ്ഞു:

Signature-ad

“കച്ചവടം വളരെ കുറവാണ്, ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രമൊന്നും വേണ്ട…”

ഇത് കേട്ട് ചങ്ങാതി പറഞ്ഞു:

  “നീയാ വഞ്ചിക്കാരനെ നോക്ക്.. പുറപ്പെടുന്ന സമയത്ത്  അയാളുടെ കയ്യില്‍ നീളമുളള മുളയായിരുന്നു… ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ മുളമാറ്റി അയാള്‍ പങ്കായം ഉപയോഗിച്ചു.”

തന്റെ ചങ്ങാതി പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് മനസ്സിലായി.

വൈകാതെ അയാള്‍ പൂച്ചെടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി. അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു.

നമുക്കുമതെ, സാഹചര്യങ്ങള്‍ മാറി മാറി വരും.. പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മളും മാറുക എന്നതാണ് വിവേകം.  നമ്മുടെ ഓരോ ചുവടിലും ആ വിവേകത്തെ കൂട്ട്‌ചേര്‍ക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: