സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 27 മുതല്‍ ആരംഭിക്കും. ജൂണിലെ പെന്‍ഷനാണ് നല്‍കുന്നത്. 900 കോടി രൂപ അനുവദിച്ചു. 5 മാസത്തെ കുടിശിക ബാക്കിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ത്വരിതപ്പെടുത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് ലഭിക്കുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും എത്തിക്കും. അതത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പെൻഷൻ നൽകിയിരുന്ന കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.