CrimeNEWS

തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍. പരിയാരം മുക്കുന്നു സ്വദേശികളായ മന്‍സൂര്‍ എസ്. പി (36), ശുഹൈബ് പി (23) എന്നിവരെയാണ് 4.638 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി തളിപ്പറമ്പ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ KL 59 Z 6333 നമ്പര്‍ കാര്‍ സഹിതം പിടികൂടിയത്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇന്നലെ രാത്രി 07:40 മണിയോടെ നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്.

ജൂണ്‍ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും ഒരു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും അഞ്ചു പേരെ റിമാന്‍ഡ് ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസിന് സാധിച്ചു.

Signature-ad

തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ബെന്നി ലാല്‍, എസ് ഐ പി റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: