കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ക്കു പരുക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം.
ബംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.