Lead NewsNEWS

ഗ്രെറ്റക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന്‌ ഡൽഹി പോലീസ്

കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിൽ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൺബെയ്‌ക്കെതിരെ കേസെടുത്തില്ലെന്ന് ഡൽഹി പോലീസ്. ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ പ്രവീർ രഞ്ജൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് പ്രവീർ ഇക്കാര്യം പറഞ്ഞത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ രാജ്യ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ടെന്ന് പ്രവീർ പറഞ്ഞു. ട്വിറ്ററിൽ വന്ന ടൂൾ കിറ്റുകൾക്ക് അനുസൃതമായാണ് സമരം എന്ന് അദ്ദേഹം ആരോപിച്ചു. ഇതിനുപിന്നിൽ ഖാലിസ്ഥാൻ ബന്ധമുള്ളവരാണ് എന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഇത്തരം ടൂൾ കിറ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ് എന്നും പ്രവീർ പറഞ്ഞു.

Back to top button
error: