IndiaNEWS

അവസാനനിമിഷം കേജ്‌രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കെ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു തിരിച്ചടി.േകജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിയില്‍ ഹൈക്കോതി അടിയന്തരമായി വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹര്‍ജി തീര്‍പ്പാകുന്നതുവരെ കേജ്‌രിവാളിനു ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.

Signature-ad

 

Back to top button
error: