തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 4-ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അബ്ദുൾ ഗഫൂർ- സജില ദമ്പതികളുടെ മകൻ 9 വയസുകാരനായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ ഇന്ന് (വ്യാഴം) വൈകീട്ട് 4 മണിയോടെയാണ് സംഭവം.
അയൽ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ.
നിസ്കാരത്തിനായി വൈകീട്ട് പള്ളിയിൽ പോകുമ്പോഴാണ് അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടച്ചതും നിസാൻ ഗേറ്റിനുള്ളിൽ കുടുങ്ങിയതും. ഉടനെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അസ്മ ഐവ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.