NEWS

തിരുനക്കരയിലെ ഡിവൈഎഫ്ഐ സമരത്തെ ട്രോളി യൂത്ത് കോണ്‍ഗ്രസ്; പോസ്റ്റര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ഉപരോധ സമരത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് എതിരെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമരം ചെയ്യുന്നതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരസഭ അധ്യക്ഷയോടെ അനുവാദം ചോദിക്കുന്നത് അടക്കം ട്രോളാക്കി മാറ്റിയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് യാത്രക്കാര്‍ക്കായി കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തിയത്. നഗരസഭ കൗണ്‍സില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനിരുന്ന ദിവസം തന്നെയാണ് ഡിവൈഎഫ്ഐ സമരവുമായി രംഗത്ത് എത്തിയതെന്ന് നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്‍ഡില്‍ സാധാരണക്കാര്‍ക്കായി കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രോളുമായി യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്.

Signature-ad

ബസ് സ്റ്റാന്‍ഡില്‍ ബസ് കടത്തിവിടാന്‍ തുടങ്ങുന്നതിന് മുന്‍പ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന ഡിവൈഎഫ്ഐ നഗരസഭ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് സമരം നടത്തിയത് വിരോധാഭാസമാണ് എന്ന വിമര്‍ശനമാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റിയന് പിന്‍തുണ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

 

Back to top button
error: