CrimeNEWS

12 വയസ്സുകാരിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്

ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് സംഭവം. അഞ്ച് ലക്ഷം രൂപ മെഹര്‍ വാങ്ങിയാണ് പിതാവ് മകളെ വിവാഹം ചെയ്തുനല്‍കാന്‍ ശ്രമിച്ചത്. ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

അതേസമയം, പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തു. പാകിസ്താനിലെ ബാലവിവാഹ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹത്തിനെതിരെ ശക്തമായ നിയമം പാകിസ്താനില്‍ ഉണ്ടെങ്കിലും രാജ്യത്ത് പലയിടത്തും ഇത് നടക്കുന്നുണ്ട്.

അടുത്തിടെ പാകിസ്താനിലെ രജന്‍പുരിലും തട്ടയിലും നടന്ന ബാലവിവാഹശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. സ്വാതില്‍ 13-കാരിയെ വിവാഹം ചെയ്ത 70-കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Back to top button
error: