KeralaNEWS

കുറവുളളവരെ ചേര്‍ത്ത് പിടിക്കൂ, അത് ത്യാഗമല്ല; യഥാര്‍ത്ഥ സ്‌നേഹമാണ്

വെളിച്ചം

    ബിരുദ പഠനത്തിൻ്റെ തുടക്കത്തിലെ ആദ്യക്ലാസ്സ്. സീനീയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയ കുട്ടികളെ പരിചയപ്പെടാനായി ആ ക്ലാസ്സിലെത്തി. എല്ലാവരും ആര്‍ത്തുചിരിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരാള്‍ മാത്രം നിശബ്ദയായി ഇരിക്കുന്നത് ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനിയുടെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ആ വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി.  സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കുട്ടിക്ക് രണ്ടുകണ്ണിനും കാഴ്ചയില്ലെന്ന് മനസ്സിലായി. അവള്‍ ആ കുട്ടിയെ പരിചയപ്പെട്ടു.

Signature-ad

അന്നത്തെ ആ പരിചയം ഒരിക്കലും പിരിയാത്ത ആത്മബന്ധമായി വളർന്നു. കൂട്ടികാരിക്ക് പാഠങ്ങള്‍ വായിച്ചു കൊടുത്തത് അവളായിരുന്നു.  കൂട്ടുകാരിയുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഒരു  പരിഹാരമായി അവള്‍ എത്തി.

ഒരിക്കല്‍ കൂട്ടുകാരിക്ക് വേണ്ടി ആരും പരീക്ഷയെഴുതാന്‍  സന്നദ്ധരാകാതിരുന്ന സാഹചര്യത്തില്‍ അവള്‍ തന്റെ എംഎ പരീക്ഷ ഒരു വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്ത് തന്റെ കൂട്ടുകാരിക്ക് കൂട്ടായി.  പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ രണ്ടുപേരും ഒരുപോലെ സന്തോഷം പങ്ക് വെച്ചു.
തന്റെ കൂട്ടുകാരിക്ക് ഒന്നാം റാങ്ക്…!

  ‘യഥാര്‍ത്ഥ സ്‌നേഹം, ത്യാഗങ്ങളെ ത്യാഗങ്ങളായി കാണുന്നില്ല. സ്‌നേഹം പ്രകടിപ്പിക്കാനുളള അവസരങ്ങളായാണ് അവയെ കാണുന്നത്’ എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ ഈ സന്ദർഭത്തിൽ ഓര്‍മ്മിക്കാം.
നമ്മേക്കാള്‍ കുറവുകളുളളവരെ ചേര്‍ത്ത്പിടിക്കാനുളള അവസരങ്ങള്‍ നമുക്കും നഷ്ടപ്പെടുത്താതിരിക്കാം.

നന്മകളുടെ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: