CrimeNEWS

കൈക്കൂലി: പെരിന്തല്‍മണ്ണ നഗരസഭ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

മലപ്പുറം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പണം ആവശ്യപ്പെട്ട പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50) മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ റിട്ട. വെറ്ററിനറി ഡോക്ടര്‍ ഉസ്മാന്റെ പരാതിയിലാണ് കേസ്.

പരാതിക്കാരന്‍ നല്‍കിയ 2,000 രൂപ ഉദ്യോഗസ്ഥനില്‍ നിന്ന് കണ്ടെടുത്തു. ഡോക്ടറുടെ മകളുടെ പേരില്‍ വാങ്ങിയ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിച്ചിരുന്നു. സ്ഥലം കാണണമെന്നും 2,000 രൂപ വേണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ വിജിലന്‍സിനെ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഡോക്ടറുടെ കാറില്‍ സ്ഥലം കണ്ട് മടങ്ങുമ്പോള്‍, നേരത്തെ വിജിലന്‍സ് പ്രത്യേക രാസവസ്തു വിതറി നല്‍കിയ നോട്ടുകള്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. കാറില്‍ നഗരസഭയ്ക്ക് മുന്നിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

Back to top button
error: