KeralaNEWS

കേരളത്തിൽ പ്രളയമെന്ന വ്യാജപ്രചാരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ, ഇപ്പോൾ കണ്ടത് “2018” സിനിമയെന്നു മന്ത്രി വി ശിവൻകുട്ടിയുടെ ട്രോൾ

തിരുവനന്തപുരം : കേരളത്തിൽ പ്രളയമെന്ന്‌ വ്യാജപ്രചാരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ.സമൂഹമാധ്യമങ്ങളിലൂടെയാണ്‌ തെറ്റായ പ്രചരണം നടത്തിയത്.കേരളത്തിൽ പ്രളയമാണെന്നും നിരവധിപേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടുവെന്നും രാജീവ്‌ ചന്ദ്രശേഖർ എക്‌സിലും ഫെയ്‌സ്‌ബുക്കിലുമടക്കം പോസ്‌റ്റ് ഇട്ടിരുന്നു.

ന്യൂനമർദത്തെ തുടർന്ന്‌ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ടും എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ ഒരിടത്തും പ്രളയമോ,പ്രളയം മൂലമുള്ള മരണമോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി ബിജെപി നേതാവ്‌ ഇറങ്ങിയിരിക്കുന്നത്‌.

Signature-ad

“പരേതരുടെ കുടുംബാംഗളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു” എന്നെല്ലാമായിരുന്നു രാജീവ്‌ ചന്ദ്രശേഖർ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ഉടമ കൂടിയാണ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്റ്‌.
ചന്ദ്രശേഖറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്‌ താഴെ വിമർശനവുമായി നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. രസകരമായ ട്രോളുകളും കമന്റ് ബോക്സിൽ നിറഞ്ഞു.

കമന്റുകളിൽ ചിലതു ഇങ്ങനെ

“2018 സിനിമ മൊതലാളി ഇപ്പോഴാണ്‌ കണ്ടതെന്ന് തോന്നുന്നു”

“Vinu V John ദേ ഒരുത്തൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു”

“സമയാമില്ല ജി. അടുത്ത മാസം ഇടാൻ എഴുതി വച്ചതാവുമല്ലേ??

മന്ത്രി വി ശിവൻകുട്ടിയും തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനുമടക്കം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം.

വിമർശനം രൂക്ഷമായതോടെ രണ്ട് മണിക്കൂറിന് ശേഷം രാജീവ്‌ ചന്ദ്രശേഖർ പോസ്‌റ്റ്‌ പിൻവലിച്ച് ഓടി .

Back to top button
error: