KeralaNEWS

അഗളി വനത്തില്‍ കുടുങ്ങിയ 4 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി, വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസ്

     അട്ടപ്പാടി കണ്ടിയൂര്‍ മഞ്ഞച്ചോല വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ 4 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. അഗളി മഞ്ചാചോല വ്യൂ പോയിന്റ് കാണാൻ എത്തിയതായിരുന്നു ഇവർ. തുടര്‍ന്ന് കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ മഴ പെയ്ത് ഇരുട്ട് മൂടിയതോടെ വനത്തില്‍ അകപ്പെടുകയായിരുന്നു.

മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍, സെഹാനുദ്ദിന്‍, മഹേഷ് എന്നിവരാണ് വനത്തില്‍ അകപ്പെട്ടത്. വിദ്യാർത്ഥികള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് അഗളി പൊലീസും ഫയര്‍ ഫോഴ്‌സും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി വനത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു.

Signature-ad

കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന്  വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 4 പേരെയും ഇന്ന് അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Back to top button
error: