Fiction

പ്രതികാരത്തിൻ്റെ ബൂമറാങ്ങ്, അത് ഉത്ഭവസ്ഥാനത്തേയ്ക്കു തന്നെ തിരിച്ചു വരും എന്നറിയുക

വെളിച്ചം

തന്റെ കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കർഷകൻ കെണിയൊരുക്കിയത്. അതില്‍ ഒരു കുറുക്കന്‍ വീഴുകയും ചെയ്തു. ആ കുറുക്കനെ കാട്ടില്‍ കൊണ്ടുപോയി കളയാന്‍ ഭാര്യ ഉപദേശിച്ചെങ്കിലും അയാൾ അത് വകവച്ചില്ല. തന്റെ കോഴികളെ നഷ്‌പ്പെട്ട ദേഷ്യത്തില്‍ അയാള്‍ കുറുക്കന്റെ വാലില്‍ മണ്ണെണ്ണയില്‍ കുതിർത്ത തുണി ചുറ്റി തീ കൊളുത്തി. പരിഭ്രാന്തനായ കുറുക്കന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത് അയാളുടെ കൃഷിസ്ഥലത്തേക്കായിരുന്നു. ധാന്യങ്ങളിലേക്ക് തീപടര്‍ന്നു. അയാള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

Signature-ad

ഭാര്യ പറഞ്ഞു:
“ആദ്യം കുറുക്കനെ പിടിച്ച് വാലിലെ തീ കെടുത്ത്.”

അയാള്‍ അങ്ങനെ ചെയ്തപ്പോഴേക്കും അയാളുടെ കൃഷിയിടം പാതി നശിച്ചിരുന്നു.

പ്രതികരണങ്ങള്‍ പ്രതികാരമാകാന്‍ തുടങ്ങിയാല്‍ അവിടെ വൈകാരികതയാണ് പ്രവര്‍ത്തിക്കുക. ഇത്തരം അസ്വസ്ഥതകളെ വൈകാരിക മണ്ഡലത്തില്‍നിന്നു മാത്രം സമീപിച്ചാല്‍ അത് ആത്മനാശത്തിലേക്ക് കൂടി വഴി തെളിക്കും.

പക വീട്ടുന്നവരും അതനുഭവിക്കുന്നവരും ഒരേ ദുരിത പാതയിലൂടെ സഞ്ചരിക്കും. ഇത്തരം പ്രതിക്രിയകള്‍ക്കെല്ലാം ഒരു ബൂമറാങ്ങ് സ്വഭാവമുണ്ട് എന്നതാണ് സത്യം. എല്ലാത്തിനേയും എതിര്‍ത്ത് കീഴടക്കി മാറ്റിനിര്‍ത്താനാകില്ല. ചിലപ്പോഴൊക്കെ സമചിത്തത വലിയൊരു പരിഹാരമാകുക തന്നെ ചെയ്യും.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

 

Back to top button
error: