ന്യൂഡൽഹി: നഴ്സിംസ് പഠനം കഴിഞ്ഞാല്‍ നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.കേരള സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
നഴ്സുമാർക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ നഴ്സുമാര്‍ക്ക് ആറ് മാസത്തെ പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെ ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.