പാലക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ഇന്നലെ രാത്രി ഒൻപതരയോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ടാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്നു കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.