KeralaNEWS

യദുവിനെ പിന്തുണച്ച മാധ്യമങ്ങള്‍ പെട്ടു, നാണക്കേടില്ലാതെ രക്ഷപ്പെടുന്നതാണ് നല്ലതെന്ന് മുരളി തുമ്മാരുകുടി

കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ന്യായീകരിച്ച്‌ മാധ്യമങ്ങള്‍ പെട്ടിരിക്കുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

യദുവിനെതിരെ കൂടുതല്‍ പേര്‍ ആരോപണവുമായി എത്തിയതും ഇയാള്‍ പറയുന്നത് പലതും കളവാണെന്ന് തെളിയുകയും ചെയ്തതോടെയാണ് മുരളി തുമ്മാരുകുടി പ്രതികരണവുമായെത്തിയത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Signature-ad

മാധ്യമങ്ങള്‍ പിടിച്ച പുലിവാല്‍

അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച്‌ കെ എസ് ആര്‍ ടി സി ഡ്രൈവറെ തിരുവനന്തപുരത്തെ മേയര്‍ ചോദ്യം ചെയ്ത കാര്യത്തില്‍ ഡ്രൈവറെ ന്യായീകരിക്കാനും മേയറെ കുറ്റപ്പെടുത്താനുമുള്ള കൂട്ടായ ശ്രമമാണ് ആദ്യം തന്നെ മാധ്യമങ്ങളില്‍ നിന്നും ഉണ്ടായത്.
ഇതിനെ പിന്തുടര്‍ന്ന് ഡ്രൈവര്‍ ഫാന്‍ ക്ലബുകളും ആര്‍മിയും ഉണ്ടാകുന്നു.

പിന്നീട് ഡ്രൈവറില്‍ നിന്നും സമാന അനുഭവമുള്ള മറ്റൊരാള്‍ രംഗത്ത് വരുന്നു. ഡ്രൈവര്‍ പറയുന്നത് ചിലത് വസ്തുതാവിരുദ്ധമാണെന്ന് തെളിവ് വരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പയറഞ്ഞാഴിയും ബബ്ബബ്ബയും വരുന്നു.

ഇത് ഒരു പാറ്റേണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. രണ്ടു കേസില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇനിയും അനുഭവസ്ഥര്‍ മുന്നോട്ടു വരും.

മാധ്യമങ്ങള്‍ക്ക് ഇതൊരു പുലിവാലായി. മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ ഊതി വീര്‍പ്പിച്ച ‘ഇര’ പാരയാകുന്നു. ഇപ്പോള്‍ വിടാനും വയ്യ, വിടാതിരിക്കാനും വയ്യ.
ഒട്ടും നാണിക്കേണ്ട, തെറ്റു മനസ്സിലാക്കി പുലിയുടെ വാലില്‍ നിന്നും ആദ്യം പിടി വിടുന്നവര്‍ക്ക് വലിയ നാണക്കേടില്ലാതെ രക്ഷ പെടാം. ‘When Sh?t hits the fan’ എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. അതാണ് വരാന്‍ പോകുന്നത്.ബാക്കിയുള്ളവർക്ക് ന്യൂസ് റൂമിൽ മലം അഭിഷേകം ഉണ്ടാകും.

Back to top button
error: