IndiaNEWS

അയൽവാസിയുടെ നായ പ്രശ്നക്കാരൻ, ക്ഷുഭിതനായ ഡെപ്യൂട്ടി തഹസിൽദാർ അരിവാളുമായി ആക്രമിക്കാനെത്തി;  അന്വേഷണവുമായി പൊലീസ്

  അയൽവാസിയുടെ വളർത്തുനായ തുടർച്ചയായി കുരയ്ക്കുകയും തൻ്റെ മക്കളെ കടിക്കുകയും ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണവുമായി പൊലീസും രംഗത്തെത്തി.

തമിഴ്നാട്ടിലെ കല്ലകുറിശ്ശി മാരിയമ്മൻ കോവിൽ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പൻ്റെ വളർത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടർച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി  കൊളഞ്ഞിയപ്പനുമായി അയൽവാസിയായ, സോണൽ ഡെപ്യൂട്ടി തഹസിൽദാർ ശിലംബരശൻ വഴക്കിടുകയായിരുന്നു. കഴിഞ്ഞ ദിവസം കയ്യിൽ അരിവാളുമായി ഇയാൾ വീട്ടിൽ നിന്ന് റോഡിലൂടെ ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലും കാണപ്പെട്ടു.

Signature-ad

ശിലംബരശൻ കൊളഞ്ഞിയപ്പൻ്റെ വീടിനു മുന്നിൽ ഭീഷണി മുഴക്കി. തുടർന്ന് അയൽക്കാരും കുടുംബാംഗങ്ങളും എത്തി ഉദ്യോഗസ്ഥനെ സമാധാനിപ്പിച്ചു. അതോടെയാണ് ശിലംബരശൻ പിൻതിരിഞ്ഞത്. നായയുടെ ശല്യത്തെച്ചൊല്ലി  ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി വാക്കേറ്റമുണ്ടായിരുന്നു.  ശിലംബരശൻ്റെ കുട്ടികളെ നായ കടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇയാൾ അയൽവാസിക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കല്ലക്കുറിച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: