SportsTRENDING

അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.

ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

Signature-ad

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ സ്ലിപ്പില്‍ മാർകോ ജാൻസന് ക്യാച്ച്‌ നല്‍കി. സഞ്ജുവാകട്ടെ നേരിട്ട മൂന്നാം പന്തില്‍ ബൗള്‍ഡായി. പിന്നീട് ജയ്‌സ്വാള്‍ – പരാഗ് സഖ്യം 133 റണ്‍സ് കൂട്ടിചേർത്തു. ടീമിന് വിജയപ്രതീക്ഷയുമായി. എന്നാല്‍ 14-ാം ഓവറില്‍ ജയ്‌സ്വാള്‍
മടങ്ങി. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. 16-ാം ഓവറില്‍ പരാഗും കൂടാരം കയറി. നാല് സിക്‌സും എട്ട് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയർ (13), ധ്രുവ് ജുറല്‍ (1) നിരാശപ്പെടുത്തി.

Back to top button
error: