കൊല്ലം: തൃശൂരില്‍ സുരേഷ് ഗോപി തോറ്റു പോകുമെന്ന് താൻ പറഞ്ഞത് സത്യമാണെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തൃശൂരില്‍ തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയില്‍ നിന്നു തന്നെ തനിക്കു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി തന്റെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. താൻ ഒരു സിനിമക്കാരനാണ്. ഇടം വലം നോക്കാതെ താൻ മുന്നോട്ട് പോകും. അത് ആരെങ്കിലും തെറ്റിച്ചാല്‍ വഴക്കുണ്ടാകുമെന്നും അത് തന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ അർഥമെന്താ, മുൻകൂർ ജാമ്യം എടുത്തു എന്നല്ലെ. സുരേഷ് ഗോപി അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോള്‍, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു.സുരേഷ് ഗോപിയെ കാലുവാരിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.