ആലപ്പുഴ: മലയാളിയായ സി ആർ പി എഫ് ജവാനെ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ശ്രീഭവനത്തില്‍ പരേതനായ പ്രേംനാഥിന്‍റെ (ഗോപൻ) മകൻ ശ്രീനാഥ് (കണ്ണൻ-28) ആണ് മരിച്ചത്.
കൊൽക്കത്തയിലെ ദംദംപൂരിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശ്രീനാഥ്, അവധി കഴിഞ്ഞ് ഈമാസം രണ്ടിനാണ് ജോലിസ്ഥലത്തേക്കു പോയത്. എന്നാല്‍ മണിപ്പൂരിലെത്തി ജോലിക്ക് ഹാജരാകുകയോ അവിടെ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല.
വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസമായി ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പുന്നപ്ര പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗൂഗിള്‍ പേ വഴി കൊല്‍ക്കത്തയില്‍നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അമ്മ: ശ്രീകുമാരി. ഭാര്യ: നന്ദന കൃഷ്ണൻ. മകള്‍: ശ്രീനിധി.