KeralaNEWS

തിരുവനന്തപുരത്ത് പോളിംഗ് കൂടുതൽ നടന്നത് ഇടതുപക്ഷ കോട്ടകളിൽ ; പ്രതീക്ഷ കൈവിടാതെ യുഡിഎഫും ബിജെപിയും 

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച തിരുവനന്തപുരം മണ്ഡലത്തിൽ പോളിംഗ് കൂടുതൽ നടന്നത് ഇടതുപക്ഷ കോട്ടകളിൽ.

കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്നതാണ് പ്രധാനമായും നഗരമേഖല.ഇതില്‍ നേമത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് 66.05ശതമാനം ഏറ്റവും പിന്നില്‍ തിരുവനന്തപുരം മണ്ഡലമാണ് 59.70ശതമാനം.

 കഴക്കൂട്ടത്ത് 65.12ശതമാനവും വട്ടിയൂർക്കാവ് 62.87ശതമാനവും പോളിംഗ് രേഖപ്പെടുത്തി.രാത്രി 9 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കാണിത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം എന്നാല്‍ ഈ മണ്ഡലങ്ങളെല്ലാം ഇപ്പോള്‍ കൈയിലുള്ളതിനാല്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണത്തെ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം പോളിംഗ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകള്‍ എങ്ങനെയായാലും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.

Back to top button
error: