തൃശൂർ: തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ടി.എൻ.പ്രതാപൻ.
വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായിട്ടുള്ള ഡീൽ പ്രകാരമാണിത്.
ഒരു ബൂത്തില്‍ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ 31,875 വോട്ട് സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് ലഭിക്കും. വ്യാജ വോട്ട് ചേർക്കാൻ ബിഎല്‍ഒമാരുടെ സഹായം ലഭിച്ചതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്നും പ്രതാപൻ പറഞ്ഞു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ആയ ദീനദയാല്‍ സ്മൃതിമണ്ഡപം വിലാസമായി 8 വോട്ട് ചേർത്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലെ വിലാസത്തില്‍ പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ട്. 28,000 വോട്ടുകള്‍ ഇത്തരത്തില്‍ ചേർത്തതായി ടി.എൻ.പ്രതാപൻ ആരോപിച്ചു.