2013ൽ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനയെ സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ ട്വീറ്റ്. വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്കാരം ചെയ്യൂ എന്നതായിരുന്നു അത്.
അന്ന് 14.2 കിലോയുടെ സബ്സിഡി ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ 414 രൂപയ്ക്ക് ലഭിച്ചപ്പോള്‍ പിന്നീടത് 1100 രൂപയിലേറെയായി വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണ്.തുടര്‍ച്ചയായി പെട്രോളിനും ഗ്യാസിനും വില കൂട്ടുക മാത്രമല്ല, എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി തുക അക്കൗണ്ടിലെത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതിലൂടെ സഹസ്രകോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലാഭിച്ചത്. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളെല്ലാം വിലകയറി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും മോദി സര്‍ക്കാരിന്റെ കാലത്താണ്.തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ പഴയ വീഡിയോ പൊടിതട്ടി എടുക്കുകയായിരുന്നു.
വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാത്ത മോദി വീണ്ടും’ഗ്യാരന്റി’ യുമായെത്തിയത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
4 വര്‍ഷം മുമ്ബുള്ള മോദിയുടെ മറ്റൊരു പ്രസംഗം ഇങ്ങനെയാണ്:- ‘എന്നെ നിങ്ങള്‍ അനുഗ്രഹിക്കുകയാണെങ്കില്‍ ഞാന്‍ ഈ സ്വപ്നം പൂര്‍ത്തീകരിക്കും. 2022 നോക്കൂ… 2022 അതായത് ഇന്നേക്ക് 3, 4 വര്‍ഷത്തിനു ശേഷം നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ആ 75ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ നമ്മുടെ ഹിന്ദുസ്ഥാനില്‍ സ്വന്തമായി വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാവില്ല. അത് കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല. വീട് എന്ന് പറഞ്ഞാല്‍ നാല് ഭിത്തി മാത്രം കെട്ടിപ്പൊക്കലല്ല. പ്രധാനമന്ത്രി ആവോസ് യോജന നടത്തുമ്ബോള്‍ വീട് എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നൊന്നര വീടായിരിക്കും. നല്ല ഉറപ്പുള്ള വീട്. ഉറപ്പുള്ള മേല്‍ക്കൂരയുള്ള വീട്ടില്‍ പൈപ്പ് ഉള്ള, പൈപ്പിലൂടെ വെള്ളം വരുന്ന, ഗ്യാസ് കണക്ഷന് ഉള്ള, കറന്റ് ഉള്ള വീട്ടില്‍ LED ബള്‍ബുള്ള, ശുചി മുറിയുള്ള… ഇതെല്ലാം ഉള്ള പൂര്‍ണമായ ഒരു വീട്’.
എന്നാൽ ഇതിനെയും സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ ട്രോളുകയാണ് ചെയ്തത്. കോടിക്കണക്കിന് ഭവനരഹിതരുള്ള ഇന്ത്യ, ഗ്യാസ് വില ഇരട്ടിയാക്കുകയും സബ്സിഡി ഇല്ലാതാക്കുകയും ചെയ്തു, അവസാനമില്ലാത്ത കര്‍ഷക സമരങ്ങള്‍, പട്ടിണിയില്‍ റെക്കോര്‍ഡ്, പൗരത്വം മതാധിഷ്ഠിതമാക്കി, മണിപ്പൂര്‍ ഇപ്പോഴും ആളിക്കത്തുകയാണ്, പെട്രോള്‍- ഡീസല്‍ വില ഇരട്ടിയായി, തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡില്‍…ഇതാണ് മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്നത്തെ ഇന്ത്യ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ!
”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”
‘കഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ആരാകും ? യാതൊരു സംശയവുമില്ല, അത് പശുവാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കു ചെയ്യാൻ സാധിക്കാത്ത കാര്യങ്ങള്‍ പശുവിന് ചെയ്യാൻ കഴിയും.
”പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്നങ്ങള്‍ മുഴുവൻ അവസാനിക്കും. മനുഷ്യരില്‍ കോപം വർധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്ബോള്‍ സമ്ബത്തും സ്വത്തും നഷ്ടമാകും.” – ഗുജറാത്തിലെ ഒരു ന്യായാധിപൻ പറയുന്നു.
അതേസമയം എന്തുകൊണ്ടാണ് ആയിരം കോടി ചെലവഴിച്ച് പ്രതിമ നിർമ്മിക്കുന്ന ഒരു രാജ്യത്ത് പശുവിന്റെ പ്രതിമ നിർമിക്കാത്തത്?.പശുവിന് വോട്ടില്ല എന്നതുതന്നെയാണ് അതിന്റെ ഉത്തരം ! ചന്ദ്രനിൽ വെള്ളമുണ്ടോ ചൊവ്വയിൽ ജീവൻ ഉണ്ടോ എന്നൊക്കെ പര്യവേഷണം നടത്തിയിരുന്ന ഒരു രാജ്യം ഇന്ന് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ, താജ്മഹലിന്റെ ഉള്ളിൽ അമ്പലം ഉണ്ടോ ചാണകത്തിൽ സ്വർണ്ണമുണ്ടോ, കോഴി പക്ഷിയാണോ മൃഗമാണോ എന്നീ പരീക്ഷണങ്ങളിലെത്തി നിൽക്കുമ്പോൾ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിക്കാതിരിക്കാനാവില്ലെന്നും