ന്യൂഡൽഹി: ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നല്‍കി വോഡഫോണ്‍. റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നാലെയാണ് വോഡഫോണിന്റെ സംഭാവന.
സംഭാവന ലഭിച്ച് രണ്ട് മാസത്തിനുള്ളില്‍, മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി.നിലവില്‍ വോഡഫോണ്‍ കമ്ബനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ ഇന്ത്യൻ സർക്കാരാണ്.കൂടാതെ ആദിത്യ ബിർള ഗ്രൂപ്പും 285 കോടി രൂപ ഇലക്‌ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് നല്‍കിയിരുന്നു.
പിഎല്‍സിയുടെയും ഇന്ത്യൻ കമ്ബനിയായ ആദിത്യ ബിർള ഗ്രൂപ്പിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വോഡഫോണ്‍ ഐഡിയ.നേരത്തെ രാജ്യത്തെ ടെലികോം കമ്ബനികളില്‍ ഒന്നാമതായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വോഡഫോണ്‍ ഐഡിയ പിന്നിലായിരുന്നു.