IndiaNEWS

താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു; നരേന്ദ്രമോദി

മുംബൈ: താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

25 ശതമാനം ലോക്‌സഭാ സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം ഇവര്‍ എന്തുചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ.യ്ക്കുവേണ്ടി വോട്ട് ചെയ്തതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Back to top button
error: