വേണ്ട ചേരുവകൾ…
പുതിനയില ഒരു കപ്പ്
തേങ്ങ അര മുറി
പച്ചമുളക് രണ്ടെണ്ണം
പുളി ആവശ്യത്തിന്
ഉപ്പ് ഒരു സ്പൂൺ
കറിവേപ്പില ഒരു തണ്ട്
ജീരകം കാൽ സ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷണം
സവാള 1 എണ്ണം (ചെറുത് )
തയ്യാറാക്കുന്ന വിധം…
പുതിന ഇല മാത്രമായി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങയും, പച്ചമുളകും, ഉള്ളിയും, ഉപ്പും, പുതിനയിലയും, ജീരകവും,പുളിയും, ഇഞ്ചിയും, കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായിട്ട് അരച്ചെടുക്കുക. പുതിനയിലയുടെയും സവാളയുടെ നനവ് മാത്രമാണ് ഈ ചമ്മന്തിയിൽ കിട്ടുന്നത്. ചോറിന്റെയും, കഞ്ഞിയുടെയും, ദോശയുടെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആണിത്.
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് പുതിനയില.ആന്റി സെപ്റ്റിക്ക് ഗുണങ്ങളോട് കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുന്നു.എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന.ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്.