‘ഇലഞ്ഞിത്തറ മേളത്തിനും ബ്രഹ്മസ്വം മഠത്തിലെ ചടങ്ങിനും വരാതിരുന്ന ബിജെപി. സ്ഥാനാർത്ഥി പക്ഷേ രാവിലെ ചർച്ചയിലേക്ക് ഓടിവന്നു. അവിടെ കുറേ ഒച്ചയും ബഹളവുമുണ്ടാക്കിയെന്നാണ് അറിഞ്ഞത്. ഇവിടെ എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു. എങ്ങനെ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തില്‍ ഒത്തുതീർപ്പുണ്ടാക്കി? 11 മണി മുതല്‍ അഞ്ചരമണി വരെ ആളുകള്‍ മുള്‍മുനയിലായിരുന്നു. എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? എന്തുകൊണ്ട് സംസ്ഥാന ഭരണത്തലവൻ ഇതില്‍ ഇടപെട്ടില്ല?’ -മുരളീധരൻ ചോദിച്ചു.
‘സംസ്ഥാന സർക്കാരാണ് പൂരം മുടക്കികള്‍. ഇന്ത്യ-ചൈന യുദ്ധകാലത്ത് പൂരം മുടങ്ങി. കോവിഡ് കാലത്തും മുടങ്ങി. പക്ഷേ എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ഇപ്പൊ വെടിക്കെട്ട് മുടക്കേണ്ട ആവശ്യമെന്തായിരുന്നു? ബിജെപിക്കാർക്ക് ഓരോന്ന് പറയാൻ അവസരമുണ്ടാക്കിക്കൊടുത്തു. അതുവഴി സർക്കാരിനോടുണ്ടാകുന്ന വിരോധം ബിജെപിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ ഇന്നലത്തെ സംഭവമെന്ന് ഞാൻ സംശയിക്കുന്നു. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തി ഇതിന്റെ യഥാർഥ കാരണം കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -കെ. മുരളീധരൻ പറഞ്ഞു