കൊച്ചി: തെലങ്കാനയിലെ സ്‌കൂളില്‍ തീവ്രഹിന്ദുത്വവാദികള്‍ വൈദികനെ നിര്‍ബന്ധിച്ച് ‘ജയ് ശ്രീം റാം’ വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അല്‍മായ മുന്നേറ്റം.
ആദിലാബാദിലെ മദര്‍ തെരേസ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂള്‍ മാനേജര്‍ കൂടിയായ വൈദികനെയാണ് നിര്‍ബന്ധിച്ച് ജയ് ശ്രീം റാം വിളിപ്പിച്ചത്. ഉത്തരേന്ത്യയില്‍നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോഫോബിയ കേരളത്തിന് തൊട്ടടുത്ത് തെലങ്കാനവരെ എത്തിയിരിക്കുന്നവെന്നത് ഭീതിയോടെയും കനത്ത അമര്‍ഷത്തോടെയുമാണ് വിശ്വാസികള്‍ കാണുന്നതെന്നും അല്‍മായ മുന്നേറ്റം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ മാനേജരായ വൈദികനെ കയ്യേറ്റംചെയ്യുകയും കാവി ഷാള്‍ അണിയിച്ച് ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനെ സ്‌കൂള്‍ ടെറസിന് മുകളില്‍ കയറ്റി നിര്‍ത്തിയാണ് ജയ് ശ്രീറാം വിളിപ്പിച്ചിച്ചത്.
കൂടാതെ, സ്‌കൂളില്‍ ജോലിചെയ്യാനെത്തിയ കന്യാസ്ത്രീകളെ, കന്യാസ്ത്രീവേഷത്തില്‍ സ്‌കൂളില്‍ കയറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.