KeralaNEWS

സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിക്കൊപ്പം ചേർന്നവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: കേരളത്തിലെ മുഴുവൻ യുഡിഎഫ് എംപിമാരും ബിജെപിക്കൊപ്പമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.അവരുടെ പ്രവര്‍ത്തനം കൊണ്ട് ഇക്കാര്യം തെളിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്റെ പട്ടാമ്ബി മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി യോഗം മേലേ പട്ടാമ്ബിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒരക്ഷരം പാര്‍ലമെന്റില്‍ ഉരിയാടാന്‍ എംപിമാര്‍ തയാറായില്ല. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നിച്ചുപോയി കേന്ദ്ര ധനമന്ത്രിയെ കാണാമെന്ന് എംപിമാര്‍ സമ്മതിച്ചു. അതിനായി സംസ്ഥാന സർക്കാർ നിവേദനവും തയാറാക്കി.

എന്നാല്‍ ആ നിവേദനത്തിന്റെ തുടക്കത്തില്‍ കേരള സർക്കാറിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇവരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനം ഏറ്റവും കടുത്ത പ്രതിസന്ധിയിലായിരുന്ന പ്രളയകാലത്ത് ലഭിക്കുമായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം പോലും തടസപ്പെടുത്തിയത് കേന്ദ്ര സർക്കാരാണ്. ആ സർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കേരളത്തില്‍വന്ന് സഹായങ്ങളുടെ വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: