തൃശൂർ: സർവ്വേ ഫലമല്ല, യഥാർഥ ഫലം വരുമ്ബോള്‍ തൃശൂരില്‍ താമര വിരിയുമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി.
ജൂണ്‍ 4-നെ റിസൾട്ട് വരുമ്പോൾ സുരേഷ് ഗോപി തൃശൂർ എടുത്തെന്ന് ദേശാഭിമാനിയും വീക്ഷണവും ഉൾപ്പെടെ എല്ലാ പ്രമുഖ പത്രങ്ങളുടെയും ഒന്നാം പേജിൽ കാണും.
നരേന്ദ്രമോദിജി കേരളത്തിൽ രണ്ടക്കം കടക്കുമെന്നാണ് പറഞ്ഞത്.എന്നാൽ ഞങ്ങൾ അദ്ദേഹത്തിന് ബോണസായി ഒരു മൂന്നു സീറ്റുകൾ കൂടി ഇത്തവണ നൽകും.കേരളത്തിൽ അഞ്ചു സീറ്റുകളിൽ ബിജെപി വിജയിക്കും, ഉറപ്പ് – സുരേഷ് ഗോപി പറഞ്ഞു.
കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ അവസാന ഘട്ട പ്രചാരണങ്ങളും കൊഴുക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയസാധ്യത ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.