KeralaNEWS

നീതു മടങ്ങിയത് 9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി

തൃശ്ശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത് അനസ്തേഷ്യയിലെ പിഴവെന്ന് സൂചന.

തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് യുവതി മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.

Signature-ad

പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷം തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്. അനസ്ത്യേഷ്യ നല്‍കിയ ശേഷം അബോധാവസ്ഥയിലായതിനെ തുടർന്ന് നീതുവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: