ഹൈദരാബാദ്: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസ് നാളെ ഹൈദരാബാദിനെതിരെ കളിക്കുന്നത് സംശയമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
പരിക്കേറ്റ ദിമി ഇപ്പോഴും പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നും ഇവാൻ പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തില്‍ ആയിരുന്നു ദിമിക്ക് പരിക്കേറ്റത്. അന്ന് മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ദിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.
അതേസമയം ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ പറഞ്ഞു.ഇരുവരും ഒരുമിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകും. ദിമി ലീഗില്‍ ഈ സീസണില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച ഹൈദരാബാദിനെതിരെ ഹൈദരാബാദിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന ലീഗ് മത്സരം.