KeralaNEWS

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ വിധി വ്യാഴാഴ്ച

കൊച്ചി:തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിധി പറയും.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പിജി അജിത് കുമാറാണ് വിധി പറയുക.

എം സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു

Signature-ad

വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

Back to top button
error: