KeralaNEWS

രണ്ട് മക്കൾ ജർമ്മനിയിൽ; ശോഭാ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല

ആലപ്പുഴ: തന്റെ  ആസ്തിയെക്കുറിച്ച്‌ ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക്  ശോഭാ സുരേന്ദ്രൻ നൽകിയ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ.

രണ്ട് മക്കളുടെ അത്യധ്വാനത്തിന്റെ ഫലം അനുഭവിച്ച അമ്മയാണ് താനെന്ന് പറഞ്ഞ ശോഭ അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്ബാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞെന്നും അതിൽ അഭിമാനിക്കുന്ന അമ്മയാണ് തനെന്നുമാണ് പറഞ്ഞത്.

വളരെ ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Signature-ad

എന്തുകൊണ്ട് മക്കൾ ജർമ്മനിയിൽ..? ഇന്ത്യയിലായിക്കൂടേ എന്നാണ് ഭൂരിപക്ഷം പേരുടെയും ചോദ്യം.

‘അപ്പോൾ ജീവിക്കണമെങ്കിൽ ഇന്ത്യ വിട്ടുപോകണം’ അല്ലേ എന്നും ചിലർ ചോദിക്കുന്നു.

വിദേശരാജ്യത്ത് പോയി ജോലി ചെയ്യുന്നത് മോദിക്ക് അപമാനമല്ലേയെന്നും ചിലർ ചോദിക്കുന്നുണ്ട്.

മക്കൾ എത്ര ലക്ഷം മുടക്കിയാണ് യൂറോപ്പിൽ പോയത്.ആ കാശ് എവിടെ നിന്നാണ്.നേരത്തെ മഞ്ഞൾ കൃഷിയാണ് എന്നൊക്കെയല്ലെ പറഞ്ഞിരുന്നത്…25 ലക്ഷം ചോദിച്ചുകൊണ്ടുള്ള ഫോൺ സംഭാഷണം ലീക്കായത്…തുടങ്ങി ഒട്ടേറെ പേർ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.

Back to top button
error: