IndiaNEWS

പ്രിയങ്കയ്ക്ക് പേടി; അമേത്തിയിൽ ഭർത്താവ് റോബര്‍ട്ട് വദ്രയെ നിർത്താൻ നീക്കം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര മത്സരിക്കുമെന്ന് സൂചന.നേരത്തെ പ്രിയങ്ക ഗാന്ധി സ്മൃതി ഇറാനിക്കെതിരെ ഇവിടെ മത്സരിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോൾ ഭർത്താവിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്.2004 മുതൽ രാഹുൽ ഗാന്ധി മത്സരിച്ചിരുന്ന സീറ്റാണിത്.
അതേസമയം അമേത്തിയിൽ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചാല്‍ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍ക്കുമെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി.

ഗാന്ധി കുടുംബത്തില്‍ നിന്നും മറ്റാരെങ്കിലും വന്നാല്‍ ബിജെപി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു.

Signature-ad

രാഹുല്‍ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയും മത്സരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പ്രസ്താവിച്ചതോടെയാണ് ബിജെപിയില്‍ നിന്നും പല രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നത്.

2019ലെ രാഹുല്‍ഗാന്ധിയുടെ തോല്‍വിയോടെയാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇവിടെ മത്സരിക്കാന്‍ തയ്യാറാവാതിരിക്കുന്നത്. 55,000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോൽപ്പിച്ചത്.

Back to top button
error: