IndiaNEWS

‘ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങേണ്ടിവരും’; ഫ്ലയിങ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിങ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി. തിരുപ്പൂരില്‍ വാഹനപരിശോധനയ്ക്കിടെ ആണ് സംഭവം.

തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി.മുരുഗാനന്ദം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരില്‍ പല തവണ തന്‍റെ കാർ തടഞ്ഞുനിർത്തിയെന്ന് പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികള്‍ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

Signature-ad

തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നല്‍കി.സംഭവം ആയുധമാക്കിയ ഡിഎംകെ, ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് ജനം ചിന്തിക്കണമെന്ന് പറഞ്ഞു.

 

തൻ്റെ കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂിഹക മാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി.രാജയുടെ പ്രതികരണം. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരില്‍ മുരുഗാനന്ദത്തിന്‍റെ പ്രധാന എതിരാളി.

Back to top button
error: