KeralaNEWS

പശുവിനെ മേയ്ക്കാന്‍പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പശുവിനെ മേയ്ക്കാന്‍പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് തോട്ടങ്കര വീട്ടില്‍ വി. കൃഷ്ണനെ (55)യാണ് വീടിനടുത്ത് കുളത്തിലെ ചെളിക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പശുവിനെ മേയ്ക്കാന്‍ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിനിടെയാണ് രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടുകിട്ടിയത്. ചെളിക്കുഴിയില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണന്‍ ചെളിക്കുഴിയില്‍ താഴ്ന്നതാകാമെന്നാണ് സംശയിക്കുന്നത്.

Back to top button
error: