കോട്ടയം: പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിനെ ചാണ്ടി ഉമ്മന്‍ എം എല്‍ എയെക്കാളും കൂടുതല്‍ ഭൂരിപക്ഷം നല്കി വിജയിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മന്‍. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മന്‍.
ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാര്‍ക്ക് ജൂനിയര്‍ ഉമ്മന്‍ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. ഉമ്മന്‍ ചാണ്ടി എന്ന വികാരം, ഊര്‍ജ്ജമാക്കി മാറ്റി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന് ഉജ്ജ്വല വിജയം നല്‍കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതാവ് കെ.എം ജോര്‍ജിന്റെ ഷര്‍ട്ട്, ഉമ്മന്‍ ചാണ്ടി ധരിച്ച ഓര്‍മ്മകള്‍ മറിയാമ്മ ഉമ്മന്‍ പങ്കുവെച്ചു. യു ഡി എഫ് കൂരോപ്പട മണ്ഡലം കണ്‍വീനര്‍ സാബു സി.കുര്യന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മറ്റി ചെയര്മാന് അഡ്വ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.
സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ.ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജോഷി ഫിലിപ്പ്, സാജു എം.ഫിലിപ്പ്, രാധാ വി.നായര്‍, കുഞ്ഞ് പുതുശ്ശേരി, കെ.കെ രാജു, റ്റി.എം ആന്റണി, കെ.കെ അപ്പുക്കുട്ടന് നായര്‍, അനില്‍ കൂരോപ്പട, എം.പി അന്ത്രയോസ്, സന്ധ്യാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.