IndiaNEWS

യുപിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്

ലക്നൗ: ഉത്തർപ്രദേശില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന്‍റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്.മുസാഫർനഗർ ജില്ലയിലെ ഖതൗലി മേഖലയിലാണ് സംഭവം.

കല്ലേറില്‍ നിരവധി കാറുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബല്യാൻ.പ്രസംഗം തടസ്സപ്പെടുത്തി അക്രമികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ശേഷമായിരുന്നു ആക്രമണം.

Signature-ad

അതേസമയം ആക്രമികൾ ആരാണെന്ന് അറിയാമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Back to top button
error: