KeralaNEWS

സി.പി.എമ്മുകാര്‍ ശ്രീരാമനെ മനസില്‍ ധ്യാനിച്ച്‌ താമരക്ക് വോട്ട് ചെയ്യുമെന്ന് അബ്ദുള്ളക്കുട്ടി

തൃശൂർ:സി.പി.എമ്മുകാര്‍ ശ്രീരാമനെ മനസില്‍ ധ്യാനിച്ച്‌ താമരക്ക് വോട്ട് ചെയ്യുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെൻഷനില്‍ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ  പരാമർശം.

സി.പി.എമ്മിന് അവരുടെ പ്രകടനത്തില്‍ പങ്കെടുക്കുന്നവർ പോലും വോട്ട് ചെയ്യില്ല. അവർ രഹസ്യമായി വന്ന് ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ച്‌ താമാരക്ക് വോട്ട് ചെയ്യും. മിക്കവാറും സഖാക്കളുടെ വീട്ടില്‍ സന്ധ്യക്ക് വിളക്കുകൊളുത്തി രാമ രാമ ചൊല്ലുന്നത് കുഞ്ഞുകാതുകൊണ്ട് താൻ കേട്ടിട്ടുണ്ട് – അബ്ദുല്ലക്കുട്ടി പറഞ്ഞു.

Signature-ad

പിണറായി വിജയനും വി.ഡി. സതീശനും ശ്രീരാമനെ അപമാനിച്ചതൊന്നും ഈ നാട്ടിലെ സാധാരണ വിശ്വാസികള്‍ക്ക് സഹിച്ചിട്ടില്ല. അവർ പൊറുക്കില്ല. തെരഞ്ഞെടുപ്പ് വരട്ടെ നമുക്ക് കാണാം. ജനങ്ങളുടെ മനസില്‍ വലിയ വികാരം നുരഞ്ഞു പൊന്തുന്നുണ്ട്. ആ വികാരങ്ങളില്‍ ഇവർ ജനങ്ങളില്‍ നിന്ന് പൂർണമായും ഒറ്റപ്പെടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Back to top button
error: